തൃക്കരിപ്പൂര്‍: പോക്സോ കേസില്‍ പ്രതിയായതിനു ശേഷം വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിൽ. തിരുവനന്തപുരം പ്ലാഞ്ചേരിക്കോണം സ്വദേശി എസ്. ശരണിനെ(28)യാണ് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് മുംബൈയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. യുവാവ് മുംബൈ വഴി നാട്ടിലേക്ക് വരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
Read Also : മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി
2018-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ 14 കാരിയുടെ പിതാവിന്റെ പരാതിയിലാണ് ശരണിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്. പ്രദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇയാൾ വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.
അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments