തിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. 82.95 ശതമാനം പേര്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.
Read Also: കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്നുവീണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനത്തില്‍ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തില്‍ രേഖപ്പെടുത്തിയത്. സയന്‍സ് വിഭാഗത്തില്‍ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസില്‍ 71.93 ശതമാനവും കൊമേഴ്‌സില്‍ 82.75 ശതമാനവും രേഖപ്പെടുത്തി.
Post Your Comments