Latest NewsIndia

പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നിർവഹിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട് നിന്നുള്ള അഭിഭാഷകൻ സി. ആർ. ജയസുകിൻ ആണ് ഹർജി സമർപ്പിച്ചത്. മന്ദിരത്തിൻറെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നിർവഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയേറ്റ് നിയമ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്. മേയ് 28 നാണ് പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനം. ചടങ്ങിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഇവർ ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.

പാർലമെൻറിൻറെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button