ന്യൂഡൽഹി: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ എന്‍.ഡി.എ സംഖ്യത്തിലുളള 15 പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. മെയ് 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
ഭാരതീയ ജനതാ പാര്‍ട്ടി (BJP), ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (NPP), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (NDPP), സിക്കിം ക്രാന്തികാരി മോര്‍ച്ച (SKM), രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (RLJP), അപ്നാദള്‍ (സോണിലാല്‍), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (RPI), തമിഴ് മനില കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIDMK), ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (AJSU),മിസോ നാഷണല്‍ ഫ്രണ്ട് (MNF), യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (YSRCP) , തെലുങ്കുദേശം പാര്‍ട്ടി (TDP), ശിരോമണി അകാലിദള്‍ (SAD), ബിജു ജനതാദള്‍ (BJD) എന്നിവയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
ദേവനാഥന്‍ യാദവ് സ്ഥാപിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഇന്ത്യന്‍ മക്കള്‍ കല്‍വി മുന്നേറ്റ കഴകവും (ഐഎംകെഎംകെ) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കും.
Post Your Comments