മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി മരണത്തിന് കീഴടങ്ങി. രണ്ട് ദിവസം മുൻപ് ഒരു ചീറ്റക്കുഞ്ഞ് ചത്തിരുന്നു. ഇതിനെ പിന്നാലെയാണ് രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തത്. ജ്വാല എന്ന പെൺ ചീറ്റയുടെ കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. കുനോ നാഷണൽ പാർക്ക് ചീറ്റക്കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ മൂന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ മരണമാണ് കുനോ നാഷണൽ പാർക്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലമാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 8 ആഴ്ച മാത്രമാണ് ചീറ്റക്കുഞ്ഞുങ്ങളുടെ പ്രായം.
Also Read: എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരവും കൂട്ടത്തല്ലും
അവശേഷിക്കുന്ന ഒരു ചീറ്റക്കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വിദഗ്ധരുമായി ഉദ്യോഗസ്ഥർ ഉടൻ ചർച്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ മാർച്ചിലാണ് നാല് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജ്വാല ജന്മം നൽകിയത്. ചീറ്റക്കുഞ്ഞുങ്ങൾക്ക് പുറമേ, നേരത്തെ കുനോ പാർക്കിൽ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.
Post Your Comments