Latest NewsKeralaNews

ബൈക്ക് ലോറിയിലിടിച്ചു: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് ലോറിയിലിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

Read Also: കുനോ നാഷണൽ പാർക്കിൽ 2 ചീറ്റക്കുഞ്ഞുങ്ങൾ കൂടി മരണത്തിന് കീഴടങ്ങി, അവശേഷിക്കുന്നത് ഒരു ചീറ്റക്കുഞ്ഞ് മാത്രം

അമിത വേഗതയിൽ വന്ന ബൈക്ക് ലോറിയുമായി കൂടിയിടിക്കുകയായിരുന്നു. മൂന്ന് യുവാക്കളും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. അതേസമയം, ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Read Also: ചെയ്യാത്ത ജോലിക്ക് കരാറുകാരന് ലക്ഷങ്ങൾ നൽകി: പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button