KeralaLatest NewsNews

ചെയ്യാത്ത ജോലിക്ക് കരാറുകാരന് ലക്ഷങ്ങൾ നൽകി: പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് ചെയ്യാത്ത ജോലിയ്ക്ക് കരാറുകാരന് പണം നൽകിയത്.

Read Also: ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഷാഫി സാദി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരികെയെത്തി

സംഭവത്തെ തുടർന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ബിനു തുടങ്ങിയവരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

അഞ്ച് ലക്ഷം രൂപയാണ് ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് ഉദ്യോഗസ്ഥർ അനുവദിച്ചത്.

Read Also: അഭിമാനം.. സ്വര്‍ണ്ണ ചെങ്കോലിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി സുരേഷ് ഗോപി, കയ്യടിച്ച് ആരാധകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button