വ്യാപാരത്തിന്റെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്എഇ സെൻസെക്സ് 208.01 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,773.78-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 62.60 പോയിന്റ് നഷ്ടത്തിൽ 18,285.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചർച്ചകളിൽ സമവായമില്ലാത്തതിനെ തുടർന്ന് ആഗോള ഓഹരി വിപണിയിൽ നേരിട്ട തളർച്ച ആഭ്യന്തര വിപണിയെയും ബാധിക്കുകയായിരുന്നു.
അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, ശ്രീ സിമന്റ്, എഫ്എസ്എൻ ഇ-കൊമേഴ്സ്, കമിൻസ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ലോറസ് ലാബ്സ്, ഡിക്സോൺ ടെക്നോളജീസ്, ദീപക് നൈട്രേറ്റ്, സൺ ഫാർമ, ടൈറ്റൻ, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, പവർഗ്രിഡ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടം കുറിച്ചു.
Also Read: പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ
Post Your Comments