
പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ കടുവയിറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ കൊന്നു തിന്നുവെന്ന് നാട്ടുകാർ പറയുന്നു. കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments