
കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ
ഇന്നലെ വൈകിട്ട് പാലാ ടൗണിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാൾ ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, സി.പി.ഒമാരായ ശ്യാം ലാൽ, സുബി ബി. എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ശേഷം റിമാൻഡ് ചെയ്തു.
Post Your Comments