Latest NewsKeralaNews

ചാരായ വേട്ട: വിവാഹങ്ങൾക്കും ആഘോഷ പാർട്ടികൾക്കും ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുന്നയാൾ അറസ്റ്റിൽ

ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ ചാരായവുമായി മാവേലിക്കര സ്വദേശി എക്‌സൈസ് പിടിയിൽ. വിവാഹങ്ങൾക്കും ആഘോഷ പാർട്ടികൾക്കും ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുന്നയാളെയാണ് മാവേലിക്കര എക്‌സൈസ് സംഘം പിടികൂടിയത്. മാവേലിക്കര തെക്കേക്കര സ്വദേശി രാജേന്ദ്രൻ ആണ് അറസ്റ്റിലായത്. പ്രതിയുടെ ഇടപാടുകൾ സംബന്ധിച്ച് എക്‌സൈസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാവേലിക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം രാജേന്ദ്രന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.

Read Also: പാസ്‌വേഡ് പങ്കുവെക്കലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്, കൂടുതൽ വിവരങ്ങൾ അറിയാം

വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. അടുക്കളയിലും കുളിമുറിയിലുമായി ചാരായം വാറ്റാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും കണ്ടെടുത്തു. കുളിമുറിയിൽ വച്ചാണ് ഇയാൾ ചാരായം വാറ്റിയിരുന്നതെന്നും, ചാരായം ലിറ്ററിന് 700 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്നും മനസ്സിലായിട്ടുണ്ട്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ എം പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജു, പി ശശി, ടി കെ രതീഷ്, പ്രവീൺ പി, സനൽ സിബിരാജ്, ജി ആർ. ശ്രീ രണദിവെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ആര്യാദേവി, എക്‌സൈസ് ഡ്രൈവർ ജ്യോതിഷ് എന്നിവർ പരിശോധനാ ഉണ്ടായിരുന്നു.

Read Also: മദ്യവുമായി കാമുകന്‍ എത്തിയാല്‍ അമ്മയും അമ്മൂമ്മയുമായി ആഘോഷം: അരുതാത്തത് ചോദ്യം ചെയ്ത16കാരന്റെ രണ്ടുകയ്യും തല്ലിയൊടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button