KeralaLatest NewsNews

കൈക്കൂലി ഗുരുതരമായ കുറ്റം: ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം നല്കാൻ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഡിലീറ്റ് ചെയ്ത ട്വീറ്റുകൾ വീണ്ടും അക്കൗണ്ടിലേക്ക് തിരികെയെത്തുന്നു, ട്വിറ്ററിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button