KozhikodeLatest NewsKeralaNattuvarthaNews

ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ

താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് അറസ്റ്റിലായത്

കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : ഡിലീറ്റ് ചെയ്ത ട്വീറ്റുകൾ വീണ്ടും അക്കൗണ്ടിലേക്ക് തിരികെയെത്തുന്നു, ട്വിറ്ററിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്

പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button