
നേമം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുണ്ടമൺകടവ് തൈക്കാട് ബിഗ്മാൻ റോഡ് മുട്ടനാംവിളാകത്ത് വാടകക്ക് താമസിക്കുന്ന അക്ഷയ് (26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി വാടകക്ക് താമസിക്കുന്ന വീട്ടിൽ വച്ച് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം സമീപവാസി ചോദിച്ചറിഞ്ഞതിൽ നിന്നാണ് പീഡനത്തിന്റെ കഥ വെളിച്ചത്തു വരുന്നത്.
Read Also : ജലനേത്ര: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്
സി.ഐ സുരേഷ് കുമാർ, എസ്.ഐ ആശിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments