KasargodKeralaNattuvarthaLatest NewsNewsCrime

16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്

കാസർഗോഡ്: 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തത് മുസ്ലിം ലീഗ്. കാസർകോട് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പിന്നാലെ ഇയാളെ എല്ലാ ചുമതലകളിൽ നിന്നും മുസ്ലിം ലീഗ് നീക്കി. മുസ്‍ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് പ്രതി എസ് എം മുഹമ്മദ് കുഞ്ഞി. കേസിന് പിന്നാലെയാണ് മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കിയത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം 11ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button