Latest NewsKeralaNews

ഡിജിപിയുടെ ഓൺലൈൻ അദാലത്ത് ജൂൺ 22, 27 തീയതികളിൽ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജൂൺ 22, 27 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ 22 ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ രണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ 27 നാണ് പരിഗണിക്കുന്നത്. പരാതികൾ ജൂൺ ആറിന് മുമ്പ് ലഭിക്കണം.

Read Also: കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട: ഓൺലൈനിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പരാതികൾ spctalks.pol@kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടു തന്നെ പരാതി നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത.

Read Also: സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച: 50,000 രൂപയും രണ്ടു പവന്റെ മാലയും കവർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button