Latest NewsKeralaNews

കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട: ഓൺലൈനിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ: കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. നെതർലാന്റിൽ നിന്നും ഓൺലൈനായി വരുത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകൾ എക്‌സൈസ് പിടികൂടി. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മയക്കുമരുന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം എസും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

Read Also: ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കാൻ നിർദ്ദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ പാഴ്‌സൽ വന്ന വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗിനെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ് കോയിൻ കൈമാറ്റം വഴിയാണ് എൽഎസ്ഡി ഓർഡർ ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗിന്റെ പേരിൽ മുൻപും കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കളിൽ ഏറ്റവും മാരകമായ ഇനങ്ങളിൽപ്പെട്ട ഒന്നാണ് എൽഎസ്ഡി. പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയ 70 എൽഎസ്ഡി സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വില മതിക്കും. പ്രിവന്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ എം, ശജേഷ് സി കെ, വിഷ്ണു എൻ സി, എക്‌സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് എടുത്തത്.

Read Also: സ്വർണം ക്യാപ്സൂളാക്കി വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിലെത്തിയ യുവാവ് പൊലീസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button