KeralaLatest NewsNews

കൊച്ചി- കാക്കനാട് മെട്രോ യാഥാർത്ഥ്യമാകുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും

ഇൻഫോപാർക്ക് മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് ഉടൻ തുടക്കമാകും

കൊച്ചി- കാക്കനാട് മെട്രോ റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധ്യത. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭ ജനപ്രതിനിധികളും പങ്കെടുത്ത ചർച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. വിവിധ സ്റ്റോപ്പുകൾ അനുവദിക്കുന്നതിലും ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി- കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്റ്റേഷനായി ഇടച്ചിറ ജംഗ്ഷനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം, ആദ്യ ഘട്ട പരിഗണനയിൽ ഇൻഫോപാർക്കിനുള്ളിൽ ഫെയ്സ് വൺ, ഫേസ് ടു സ്റ്റേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇൻഫോപാർക്ക് മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് ഉടൻ തുടക്കമാകും. ഇതോടെ, ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ ജോലി സ്ഥലത്തേക്ക് എത്തിച്ചേരാവുന്നതാണ്. പൊതുജനങ്ങൾക്ക് ഇൻഫോപാർക്കിന് പുറത്ത് സ്റ്റോപ്പ് അനുവദിക്കും. അതേസമയം, ഇടച്ചിറ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള ആധുനിക വാക് വേ നിർമ്മാണം നഗരസഭയുടെ നേതൃത്വത്തിലാണ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button