വിവിധ ഇടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മുതലാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നാളെയും തുടരുന്നതാണ്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് നിരവധി ട്രെയിനുകളാണ് പൂർണമായും ചെയ്തത്. ചില ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.
മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എന്നിവ പൂർണമായും റദ്ദ് ചെയ്തു. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുക. നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് അങ്കമാലിയിലും, കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശ്ശൂരിലും യാത്ര അവസാനിപ്പിക്കും.
Also Read: ഓടുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ച് യുവതിക്ക് നേരെ പീഡനശ്രമം: യുവാവ് പിടിയിൽ
വിവിധ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മംഗലാപുരത്തു നിന്നും 5.30ന് പുറപ്പെടുന്ന മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് 7.45 ആണ് പുറപ്പെടുക. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്സ്പ്രസ് ട്രെയിൻ 6.40 ന് പുറപ്പെടുന്നതാണ്. അതേസമയം, നാളെ സർവീസ് നടത്തുന്ന കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് കൊയിലാണ്ടിയിലാണ് യാത്ര അവസാനിപ്പിക്കുക.
Post Your Comments