Latest NewsKeralaNews

സ്വർണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂർ; 1 കോടി രൂപയുടെ സ്വർണം മലാശയത്തിൽ ഒളിപ്പിച്ച് നിഷാദ്, കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ നിന്നാണെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ ശരിവെക്കുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കേരളത്തിൽ ഏറ്റവും അധികം സ്വർണക്കടത്ത് നടക്കുന്നത് കരിപ്പൂർ വിമാനത്താവളം വഴിയാണ്. കഴിഞ്ഞ ദിവസവും ഒരാൾ അറസ്റ്റിലായിരുന്നു. ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവ് കടത്താൻ ശ്രമിച്ചത് ഒരു കോടി 35 ലക്ഷം രൂപയുടെ സ്വർണമാണ്. കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദി (30) ൽ നിന്നാണ് സ്വർണം പിടികൂടിയത്.

570 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചിരുന്നത്. കസ്റ്റംസിൽ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസാണ് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കാണാനായത്.

Also Read:ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാൻ

ഈ വർഷം കരിപ്പൂർ എയർപോർട്ടിൽ നിന്ന് മാത്രമായി പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വർണക്കടത്ത് കേസാണിത്. കസ്റ്റംസിന്റെ റിപ്പോർട്ട് വേറെ. കേരളത്തിലെ മറ്റ് എയർപോർട്ടുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളും ഈ ലിസ്റ്റിൽ ഇല്ല. കഴിഞ്ഞ ദിവസം കുടുംബത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരെയായിരുന്നു കസ്റ്റംസ് പിടികൂടിയത്.

ആദ്യമൊക്കെ യുവാക്കളും മധ്യവയസ്കരുമായ പുരുഷന്മാർ ആയിരുന്നു സ്വർണക്കടത്ത് നടത്തിയിരുന്നത്. എന്നാൽ, പതിയെ സ്ത്രീകളെ മുന്നിൽ നിർത്തി സ്വർണം കടത്തുന്ന സംഘം സജീവമായി. സ്ത്രീകളെ കാരിയർമാരാക്കി സ്വർണം കടത്തുന്ന സംഘം സജീവമായതോടെ കസ്റ്റംസും പോലീസും പരിശോധന ശക്തമാക്കി. ഈ വർഷവും സ്ത്രീകളെ കാരിയർമാരാക്കി എയർപോർട്ടുകൾ വഴി സ്വർണം കടത്തിയിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും പിടികൂടിയ കള്ളക്കടത്തുസ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടെന്ന കേന്ദ്ര റിപ്പോർട്ട് അത്ര നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button