ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡ്രോൺ സേവനതാക്കളായ ഗരുഡ എയറോസ്പേസും, ഹിന്ദുസ്ഥാൻ എയറാനോട്ടിക്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ നൈനി എയറോസ്പേസും തമ്മിൽ കൈകോർക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആധുനിക ഡ്രോൺ നിർമ്മാണത്തിന്റെ ഭാഗമായാണ് ഇരുകമ്പനികളും തമ്മിൽ സഹകരണത്തിന് ഒരുങ്ങുന്നത്. 25 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള അത്യാധുനിക പ്രിസിഷൻ ഡ്രോണുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.
വിവിധ ആവശ്യങ്ങൾക്കായുള്ള ആളില്ലാ വിമാനങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ചെയ്യുന്ന സ്ഥാപനമാണ് ഗരുഡ എയറോസ്പേസ്. നിലവിൽ, ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക ഡ്രോൺ പാട്ണർ കൂടിയാണ് ഗരുഡ എയറോസ്പേസ്. നൈനോ എയറോസ്പേസുമായുളള പങ്കാളിത്തത്തിലൂടെ ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നൈനി എയറോസ്പേസിന്റെ സ്വന്തം നിർമ്മാണശാല ഉത്തർപ്രദേശിലെ പ്രയാഗ്ര് രാജിലാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments