കണ്ണൂർ: കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്.
Read Also : ഓടുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ച് യുവതിക്ക് നേരെ പീഡനശ്രമം: യുവാവ് പിടിയിൽ
കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായിട്ട് പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
Read Also : കൊച്ചി- കാക്കനാട് മെട്രോ യാഥാർത്ഥ്യമാകുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും
പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കി.
Post Your Comments