
കാളികാവ്: എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് നാല് സെന്റ് കോളനിയിലെ നീലാമ്പ്ര നൗഫൽ ബാബുവിൽ നിന്ന് 15.67 ഗ്രാമും ചോക്കാട് ചപ്പാത്ത് വീട്ടിൽ മുഹമ്മദ് അജ്മലിൽ നിന്ന് 97 ഗ്രാമുമാണ് പിടികൂടിയത്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോനും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
പെടയന്താളിൽ നിന്ന് ചോക്കാട് സീഡ് ഫാമിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ നൗഫൽ ബാബുവിൽനിന്ന് എം.ഡി.എം.എ പിടികൂടിയത്. ഇയാൾക്ക് മയക്കുമരുന്നെത്തിക്കുന്ന മുഹമ്മദ് അജ്മലിനെ ചോക്കാട്ടെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്.
Read Also : പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി
ചോക്കാട് പോലുള്ള ഗ്രാമപ്രദേശത്തു നിന്ന് മാത്രം നിരവധി ചെറുപ്പക്കാരാണ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നത്. പ്രദേശത്തെ മയക്കു മരുന്ന് വില്പനയെയും ഉപയോഗത്തെയും ജനജാഗ്രത സദസ്സുകൾ രൂപവത്കരിച്ച് നേരിടുമെന്ന് ഇൻസ്പെക്ടർ ടി. ഷിജുമോൻ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ പി. അശോക്, എം.എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിൻ, വി. മുഹമ്മദ് ഹബീബ്, മുഹമ്മദ് ഷെരീഫ്, നിമിഷ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments