തൃശൂർ: കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. ആർക്കും പരുക്കില്ല.
തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിലേക്ക് ആളുകളെ ഇറക്കി, വീണ്ടും ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടായത്.
Read Also : ജന്മദിന ആഘോഷത്തിനിടെ 16കാരന്റെ മരണം: മൃതദേഹത്തിന് അരികിൽ കണ്ണീരോടെ കേക്ക് മുറിച്ച് കുടുംബം
അതേസമയം, തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് ഒഴിവായത് വൻ ദുരന്തമാണ്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.
Leave a Comment