പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. വനമേഖലയിലേക്ക് കാട്ടുപോത്ത് തിരികെ കയറി എന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. വെടി വച്ച് കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിച്ചിരുന്നു.
പോത്തിനെ വെടി വെച്ചു കൊല്ലുന്നതിൽ തീരുമാനമായില്ലെങ്കിൽ കളക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കി.
Post Your Comments