Latest NewsNewsBusiness

ശബരിമലയിലേക്കുളള റോപ് വേ സ്വപ്നം പൂവണിയുന്നു, ജൂണിൽ കല്ലിടാൻ സാധ്യത

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമ്മാണ ചുമതല

ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കിടവിൽ സന്നിധാനത്തേക്കുള്ള ശബരിമല റോപ് വേ സ്വപ്നം പൂവണിയുന്നു. ചരക്ക് നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റോപ് വേ നിർമ്മിക്കുന്നത്. റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുകിട്ടാനുള്ള തടസ്സങ്ങൾ ഒഴിവായിട്ടുണ്ട്. അതിനാൽ, അടുത്ത മാസം അവസാനത്തോടെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ റോപ് വേയ്ക്ക് കല്ലിടും. പമ്പ കെഎസ്ഇബി മുതൽ സന്നിധാനം പോലീസ് ബാരക്ക് വരെയാണ് റോപ് വേ കടന്നുപോകുന്നത്.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമ്മാണ ചുമതല. ഈ കമ്പനിയുടെ അധികൃതരുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ദഗോപൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. അതിനാൽ, പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഈ മാസം തന്നെ വിദഗ്ധ സംഘം പമ്പയിൽ എത്തുന്നതാണ്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Also Read: മൂന്നു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പുമായും ധാരണയിൽ എത്തിയിട്ടുണ്ട്. റോപ് വേ കടന്നുപോകുന്ന വനമേഖലയിൽ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കേണ്ട സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിനാണ് വനംവകുപ്പുമായി ധാരണയിൽ എത്തിയത്. മുൻപ് കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു. 2.9 കിലോമീറ്ററാണ് റോപ് വേയുടെ നീളം. 19 കോൺക്രീറ്റ് തൂണുകളാണ് ഇതിനായി നിർമ്മിക്കുക. ഏകദേശം 50 കോടിയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button