KannurNattuvarthaLatest NewsKeralaNews

ഓ​ൺ​ലൈ​ൻ വ​ഴി മയക്കുമരുന്ന് കടത്ത് : പ്രതി അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ് പാ​റാ​ൽ സ്വ​ദേ​ശി കെ.​പി. ശ്രീ​രാ​ഗി​നെ (30) ആണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തത്

കൂ​ത്തു​പ​റ​മ്പ്: ഓ​ൺ​ലൈ​ൻ വ​ഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൂ​ത്തു​പ​റ​മ്പ് പാ​റാ​ൽ സ്വ​ദേ​ശി കെ.​പി. ശ്രീ​രാ​ഗി​നെ (30) ആണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തത്. കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച വ​ൻ ല​ഹ​രി മ​രു​ന്ന് ശേ​ഖ​രം ആണ് എ​ക്സൈ​സ് പി​ടി​കൂ​ടിയത്. നെ​ത​ർ​ലാ​ൻഡി​ലെ റോ​ട്ട​ർ​ഡാ​മി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി എ​ത്തി​ച്ച 70 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ജ​നീ​ഷും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ സം​ശ​യാ​സ്പ​ദ​മാ​യി എ​ത്തി​യ ത​പാ​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും സ്റ്റാ​മ്പു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി

എ​ക്സൈ​സ് ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വി​ലാ​സ​ക്കാ​ര​ൻ പാ​റാ​ൽ സ്വ​ദേ​ശി ശ്രീ​രാ​ഗ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മ​ഫ്തി​യി​ൽ പ്ര​ത്യേ​ക സം​ഘം വീടി​ന് സ​മീ​പം ശ്രീ​രാ​ഗി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡാ​ർ​ക് വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ബി​റ്റ്കോ​യി​ൻ കൈ​മാ​റ്റം വ​ഴി​യാ​ണ് എ​ൽ.​എ​സ്.​ഡി എ​ത്തി​ച്ച​ത്.

പി​ടി​കൂ​ടി​യ സ്റ്റാ​മ്പു​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കും. പ്രി​വ​ന്റി​വ് ഓ​ഫീസ​ർ സു​കേ​ഷ് കു​മാ​ർ വ​ണ്ടി​ച്ചാ​ലി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, എം. ​സു​ബി​ൻ, സി.​കെ. ശ​ജേ​ഷ്, എ​ൻ.​സി. വി​ഷ്ണു, ഡ്രൈ​വ​ർ ല​തി​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button