
കളമശ്ശേരി: പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ മണ്ണഞ്ചേരി വെളിയിൽ ഷെഫീക്ക് (29), പുന്നപ്ര പള്ളിവേലിൽ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്.
Read Also : മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല: ലിനിയ്ക്ക് അനുസ്മരണ കുറിപ്പുമായി കെ കെ ശൈലജ
ഉച്ചക്ക് രണ്ട് മണിയോടെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമായാണ് ലോറി ഉൾപ്പെടെ ഇരുവരെയും പിടികൂടിയത്. ഇവരുടെ കൈയിൽ നിന്നു വീര്യം കൂടിയ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട 286 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 25 ലക്ഷത്തോളം വില മതിക്കുമെന്ന് പൊലീസ് പറഞ്ഞു.
മുൻ നിശ്ചയ പ്രകാരം കരിങ്കൽ കയറ്റി വന്ന ലോറിയിൽ ഇടപാടിനായി വന്നവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments