Latest NewsIndiaNews

തനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കരുത്: നിർദ്ദേശം നൽകി സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികൾ സ്വീകരിച്ച് സിദ്ധരാമയ്യ. തനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്ന് സിദ്ധരാമയ്യ നിർദ്ദേശം നൽകി. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നാണ് അദ്ദേഹം നൽകിയ നിർദ്ദേശം. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: ‘സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌’: ലിനിയുടെ ഓർമ്മദിനത്തിൽ പ്രതിഭയുടെ കുറിപ്പ്

മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് താൻ ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉൾപ്പെടെ 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Read Also: ‘ഗാന്ധിജി രക്തസാക്ഷിയാണ്, ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ?’: പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തിനെതിരെ ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button