Latest NewsCinemaMollywoodNewsIndiaEntertainmentKollywoodMovie Gossips

ഇസ്ലാമില്‍ ആകൃഷ്ടയായി മതം മാറി: ഭർത്താവ് അസീസ് പാഷയുമൊത്ത് ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി

ചെന്നൈ: ‘കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇസ്ലാമില്‍ ആകൃഷ്ടയായതിന് പിന്നാലെയാണ് മുസ്ലീമായ അസീസ് പാഷയെ നടി വിവാഹം ചെയതത്. ഇപ്പോൾ ഭര്‍ത്താവ് ഡോക്ടര്‍ അസീസ് പാഷയുമൊത്ത് സഞ്ജന ഗല്‍റാണി ഉംറ നിര്‍വ്വഹിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സഞ്ജന തന്നെയാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്‌റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന

സഞ്ജനയുടെ ആദ്യ ഉംറയാണിത്. കുടുംബത്തോടൊപ്പമാണ് നടി ഉംറ നിര്‍വ്വഹിക്കാനെത്തിയത്. മക്കയിലെ താമസമുറിയില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസമെന്നും സഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചു.

സഞ്ജന ഗല്‍റാണിയുടെ വാക്കുകൾ ഇങ്ങനെ;

‘ഉംറ നിര്‍വ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button