കായംകുളം: കായംകുളത്ത് മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎയുമായി വള്ളികുന്നം കടുവിനാല്‍ മാലവിള വടക്കേതില്‍ വീട്ടില്‍ സഞ്ചു(32)വാണ് അറസ്റ്റിലായത്.
കർണ്ണാടകയിൽ നിന്നും എംഡിഎംഎയുമായി ബസിൽ കായംകുളം കെ എസ് ആര്‍ ടിസി സ്റ്റാൻഡിന് അടുത്ത് കമലാലയം ജംങ്ഷനിലാണ് ആദ്യം സഞ്ചു എത്തിയത്. അവിടെ നിന്ന് വള്ളികുന്നത്തേയ്ക്ക് വണ്ടിക്കായി കാത്തിരിക്കവെ പൊലീസ് എത്തി എംഡിഎംഎയുമായി നിന്ന ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളും മയക്കുമരുന്ന് കേസുകളും ഉണ്ട്. വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
Read Also : ‘അവൾ എന്റെ ജീവിതം മാറ്റിമറിച്ചു, എന്നെ ചതിച്ചു, അവൾ ശിക്ഷിക്കപ്പെടേണ്ടവളാണ്’: അനൂജിന്റെ അവസാന വീഡിയോ പുറത്ത്
ബെംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മൂവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡി വൈ എസ് പി സജിമോന്റ നേതൃത്വത്തിലുള്ള സ്ക്വാഡും കായംകുളം ഡിവൈഎസ് പി അജയനാഥിന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ എസ് ഐ ഉദയകുമാർ, എസ് സി പി ഒ റെജി, ശ്യാം, അജികുമാർ, ശിവകുമാർ, ഡാന്‍സാഫ് എസ് ഐ സന്തോഷ്, എ എസ് ഐ ജാക്സൺ, എസ് സി പി ഒ ഉല്ലാസ്, സിപിഒ മാരായ ഹരികൃഷ്ണൻ, ഷാഫി, നന്ദു, രൺദീപ് എന്നിവരും പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments