Latest NewsNewsIndiaCrime

‘അവൾ എന്റെ ജീവിതം മാറ്റിമറിച്ചു, എന്നെ ചതിച്ചു, അവൾ ശിക്ഷിക്കപ്പെടേണ്ടവളാണ്’: അനൂജിന്റെ അവസാന വീഡിയോ പുറത്ത്

നോയിഡ: നോയിഡയിലെ ശിവ് നാഡാർ സർവകലാശാലയിൽ സുഹൃത്തായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച് വെടിവച്ച് കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ അനൂജിന്റെ അവസാന വീഡിയോ പുറത്ത്. കൊല്ലപ്പെട്ട പെൺകുട്ടി സ്നേഹയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട സ്നേഹ ചൗരസ്യ മരണം അർഹിക്കുന്നുണ്ടെന്നും ഞാൻ ചെയ്തത് ശരിയാണെന്നും 21കാരനായ അനൂജ് വീഡിയോയിൽ പറയുന്നു.

സ്നേഹ തന്നെ ചതിച്ച് മറ്റൊരാളുമായി അടുപ്പത്തിലാണെന്നും അത് തന്റെ ഹൃദയം തകർത്തെന്നും ഏകദേശം അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ അനൂജ് പറയുന്നുണ്ട്. തനിക്ക് മസ്തിഷ്കാർബുദം ആണെന്നും, സർജറി ചെയ്തില്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ മരിക്കുമെന്നും ഇയാൾ പറയുന്നുണ്ട്. സ്നേഹയെ വെടിവെച്ചുകൊന്ന ശേഷം ഹോസ്റ്റൽ മുറിയിലെത്തിയാണ് അനൂജ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘എന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന പേരിൽ ഗൂഗിൾ ഡ്രൈവിൽ വിഡിയോ സേവ് ചെയ്തശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കും മുൻപ് അടുത്ത സുഹൃത്തുക്കൾക്ക് അനൂജ് ഇത് അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Also Read:ബഹറിനിലേക്ക് കൊണ്ടു പോകാൻ ഭര്‍ത്താവ് ടിക്കറ്റ് അയച്ചു കൊടുത്തതിന് പിന്നാലെ ദുരൂഹമായ അപ്രത്യക്ഷമാകല്‍

‘എന്റെ പേര് അനൂജ്, ഞാൻ വളരെ നല്ലവനായിരുന്നു, ദേശീയ തലത്തിൽ ഒരു അത്‌ലറ്റ് ആയിരുന്നു. ശിവ് നാഡാർ ക്യാംപസിൽ അഡ്മിഷൻ കിട്ടുന്നത് വരെ എല്ലാം നല്ല പോലെയായിരുന്നു. കോളജിലെത്തിയപ്പോഴാണ് ഞാൻ സ്നേഹയെ കാണുന്നത്. അവളെന്റെ ജീവിതം മാറ്റിമറിച്ചു. എന്റെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ടായി. നിരവധിപ്പേരെ എനിക്ക് നഷ്ടമായി. സഹോദരിയെ അളിയൻ തീകൊളുത്തി കൊന്നു. അമ്മായി ചതിച്ചതോടെ അമ്മാവൻ ഹൃദയാഘാതം മൂലം മരിച്ചു. ഈ സംഭവങ്ങളെല്ലാം എന്നെ മാനസികമായി തളർത്തുന്നതായിരുന്നു.

ആ കാലഘട്ടത്തിലാണ് സ്നേഹ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. നേരത്തേ സ്നേഹയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അതിൽ അവൾ സന്തോഷവതിയല്ലായിരുന്നു. തുടർന്ന് അതിൽനിന്നും മറികടക്കാൻ ഞാൻ അവളെ സഹായിക്കുകയായിരുന്നു. പിന്നീട് ഞാനും സ്നേഹയും അടുപ്പത്തിലാവുകയാണ് ഉണ്ടായത്. എന്നാൽ അവളും മെസ്സിലെ ജോലിക്കാരനായ അശുതോഷ് പാണ്ഡെയും ചേർന്ന് എന്നെ ചതിക്കുകയായിരുന്നു. രാത്രിയിൽ ഞാൻ ഉറങ്ങുന്ന സമയത്ത് അവൾ അവനെ കാണാൻ പോവുമായിരുന്നു. തിരികെ വരുമ്പോൾ പാണ്ഡെയുമായുള്ള ചാറ്റും കോളുമെല്ലാം അവൾ ഡിലീറ്റ് ചെയ്തിരുന്നു.

ഒരു വർഷകാലം അവളിത് പോലെയായിരുന്നു. ഞാൻ പല തവണ മുന്നറിയിപ്പ് നൽകി നോക്കി. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഞങൾ തമ്മിൽ തർക്കങ്ങൾ പതിവായതോടെ കാര്യങ്ങൾ എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറമായി. പുതുവർഷാഘോഷത്തിനായി അവൾ വീട്ടിൽ പോയി. തിരിച്ചുവന്നിട്ട് പുതിയൊരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞെങ്കിലും തിരിച്ചുവന്നപ്പോൾ അവൾ ബ്രേക്ക് വേണമെന്ന് പറഞ്ഞു. എത്രകാലത്തേക്ക് ബ്രേക്ക് എന്ന് ചോദിച്ചപ്പോൾ അനിശ്ചിതകാലത്തേക്ക് എന്നായിരുന്നു അവളുടെ മറുപടി. സ്‌നേഹയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ട്. എന്നിട്ടും ഞാൻ അവളോട് സ്നേഹത്തിനായി യാചിക്കുകയായിരുന്നു. എന്നാൽ അവൾ കോളജ് അധികൃതരോട്
എനിക്കെതിരെ പരാതിപ്പെടുകയാണ് ഉണ്ടായത്.

ഞാൻ മസ്തിഷ്കാർബുദ രോഗിയാണ്. എന്റെ മൂന്നാം ഘട്ടത്തിലാണ്. സർജറി ചെയ്തില്ലെങ്കിൽ രണ്ട് വർഷത്തിനകം മരിക്കും. ഞാൻ പൂർണമായും തകർന്നിരിക്കുകയാണ്. എന്നെ സ്വാർഥൻ, ഭീരു, ഭീകരൻ എന്നിങ്ങനെ എന്തുവേണമെങ്കിലും വിളിച്ചോളൂ. എനിക്ക് പ്രശ്നമില്ല. എന്റെ പ്രവർത്തികളിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നല്ലൊരു മകനാകാൻ കഴിയാത്തതിൽ എന്റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നു. സ്‌നേഹയുടെ മാതാപിതാക്കളോടും മാപ്പ്. നിങ്ങളുടെ മകളാകാൻ അവൾക്ക് അർഹതയില്ല. അവൾ ശിക്ഷിക്കപ്പെടേണ്ടവളാണ്’, അനൂജ് വീഡിയോയിൽ പറയുന്നു.

shortlink

Post Your Comments


Back to top button