മധ്യപ്രദേശിലെ സിയോപ്പൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഇത്തവണ 3 ചീറ്റകളെയാണ് കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതോടെ, കാട്ടിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച അഗ്നി, വായു എന്നീ രണ്ട് ആൺ ചീറ്റകളെയും, ഗാമിനി എന്ന പെൺ ചീറ്റയെയുമാണ് കാട്ടിലേക്ക് തുറന്നുവിട്ടത്.
കഴിഞ്ഞ വർഷം നമീബിയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. മൂന്ന് പെൺ ചീറ്റകളെയും ഒരു ആൺ ചീറ്റയെയുമാണ് നമീബിയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നമീബിയൻ ചീറ്റകളിൽ ഒന്നിനെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഫ്രീ റേഞ്ചിലേക്ക് വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റൊരു പെൺ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനാൽ, അതിനെ മോചിപ്പിക്കുകയില്ല.
Also Read: ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി ‘തീഫ് ഹൗസ്’ എന്നാക്കുന്നതാണ് നല്ലത്: എം. ടി. രമേശ്
മാസങ്ങൾക്ക് മുൻപ് സംരക്ഷിത മേഖലയിൽ നിന്നും ഒബാൻ എന്ന നമീബിയൻ ചീറ്റ വഴിതെറ്റിയതിനുശേഷം ഝാൻസിയിലേക്ക് നീങ്ങിയിരുന്നു. ഉടൻതന്നെ അധികൃതർ ഒബാനെ രക്ഷപ്പെടുത്തുകയും, ചുറ്റുമതിലിനുള്ളിൽ ആക്കുകയും ചെയ്തിട്ടുണ്ട്. 5 പെൺ ചീറ്റകളും, 3 ആൺ ചീറ്റകളുമടക്കം കഴിഞ്ഞ വർഷം സെപ്തംബറിൽ 8 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്.
Post Your Comments