Latest NewsIndiaNews

‘കർണാടകയിൽ കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രം’: തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബ്ബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചതെന്ന് രാഹുൽ പറഞ്ഞു. ബിജെപിക്കൊപ്പം സമ്പന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നതെന്നും അഴിമതിയും വെറുപ്പും ഉൾപ്പെടെയുള്ള എല്ലാത്തിനെയും കർണാടകക്കാർ തോൽപ്പിച്ചുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ;

‘കർണാടകയിൽ കോൺഗ്രസ് ജയിച്ചതിനെറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉൾപ്പെടെയുള്ള എല്ലാത്തിനെയും കർണാടകക്കാർ തോൽപ്പിച്ചു. കർണാടക ജനതയെ അഭിനന്ദിക്കുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

കഴിഞ്ഞ 5 വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തപ്പെറ്റി ഞാൻ ബോധവാനാണ്. കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞത് സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാസാക്കും. മധ്യവർ‌ഗത്തിന്റെ ക്ഷേമം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങൾ കാഴ്ചവയ്ക്കും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button