Latest NewsKeralaNews

‘2,000 രൂപയുടെ നോട്ടുകൾ മാറാൻ പോയ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു’; വരാൻ സാധ്യതയുള്ള വാർത്ത, ട്രോളി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: 2000 രൂപയുടെ നോട്ട് പിൻവലിച്ച കേന്ദ്രനീക്കത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. 2000 രൂപയുടെ അച്ചടി കുറേ വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു. എന്നാല്‍ 2000-ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി തുടങ്ങിയത് കൊണ്ടാണ് 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നതെന്ന് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നോട്ട് പിൻവലിച്ച സാഹചര്യത്തിൽ ഇനി കേരളത്തിലെ ചാനലുകളിൽ വരുവാൻ സാധ്യത ഉള്ള ചില വാർത്തകളും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
2000 രൂപയുടെ നോട്ട് ഈ September മാസത്തോടെ കേന്ദ്ര സര്ക്കാര് പിൻവലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്..
2000 രൂപയുടെ അച്ചടി കുറേ വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു; എന്നാല്‍ 2000-ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി തുടങ്ങി.. അതുകൊണ്ടാണ് 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നത്.
എന്റെ കയ്യില് ചില 2000 രൂപ നോട്ടുകൾ ഉണ്ടേ.. പക്ഷേ അവയെല്ലാം RBI അച്ചടിച്ചതാണ് ..
അത് ഞാൻ നിയമപ്രകാരം സമ്പാദിച്ചതാണ്. അതിനാൽ ഏത് ബാങ്കിൽ കൊടുത്തും അത് മാറ്റി എടുക്കാം… എന്നാല് കള്ള നോട്ട് കൈയ്യിൽ ഉള്ളവരും, കള്ള പണം കൈയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും.. കാരണം അവർ ബാങ്കിൽ എന്ത് പറഞ്ഞു ചെല്ലും ? പണത്തിൻ്റെ source ചോദിച്ചാൽ എന്ത് പറയും ?
മാറിയെടുക്കാൻ സമയമുണ്ട്, ആർക്കും
ആശങ്ക വേണ്ട… ബാങ്കിൽ കൊടുത്തു പൈസ മാറ്റിയെടുക്കാൻ മാത്രമേ പറഞ്ഞുള്ളൂ… ആരോടും 2000 രൂപ കീറി കളയുവാൻ പറഞ്ഞിട്ടില്ല.. cool
(വാൽ കഷ്ണം.. ഇനി കേരളത്തിലെ ചാനാല്കളിൽ വരുവാൻ സാധ്യത ഉള്ള വാർത്തകൾ… 2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു .. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകൾ മാറാൻ പോയ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു .. അയ്യോ ഇന്ത്യയിൽ ഫാസിസം, സെക്കുലറിസം കൂടി.. പാവം കള്ളപണക്കാരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button