കേന്ദ്രസർക്കാരിന് കോടികളുടെ ഡിവിഡന്റ് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 87,416 കോടി രൂപയാണ് ആർബിഐ ഡിവിഡന്റായി കേന്ദ്രത്തിന് നൽകുന്നത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ആർബിഐ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തിലാണ് തുക കൈമാറാനുള്ള അന്തിമ തീരുമാനം എടുത്തത്. 2022-23 സാമ്പത്തിക വർഷത്തിൽ മിച്ചമുള്ള തുകയാണ് കേന്ദ്രത്തിന് കൈമാറുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ കറൻസി വ്യാപാരത്തിലൂടെയും, ബാങ്കിംഗ് സംവിധാനത്തിന് വായ്പ നൽകിയതിലൂടെയും ഗണ്യമായ ലാഭം നേടാൻ ആർബിഐക്ക് സാധിച്ചിരുന്നു.
ഇത്തവണ ചേർന്ന യോഗത്തിൽ കണ്ടിൻജൻസി റിസ്ക് ഫൈബർ 6 ശതമാനമായി നിലനിർത്തുകയും, 10 വർഷത്തെ ബോണ്ട് വരുമാനം 5 ബേസിസ് പോയിന്റ് വർദ്ധനവോടെ 7.01 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രസർക്കാർ റിസർവ് ബാങ്കിൽ നിന്നും, പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 40,953 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം 48,000 കോടി രൂപ ഡിവിഡന്റാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.
Also Read: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : വയോധികൻ അറസ്റ്റിൽ
Post Your Comments