രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ ആകാശ എയർ ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പുതിയതും, ചെലവ് കുറഞ്ഞതുമായ വിമാനങ്ങളിലൊന്നാണ് ആകാശ എയർ. 9 മാസങ്ങൾക്കു മുൻപാണ് ആകാശ എയർ എയർലൈൻ രംഗത്ത് ആദ്യ ചുവടുവച്ചത്.
ആകാശ എയറിന്റെ പതിനേഴാമത്തെ ലക്ഷ്യസ്ഥാനവും, പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യ സ്ഥാനവും കൂടിയാണ് കൊൽക്കത്ത. കൊൽക്കത്തയ്ക്കും, ഗുവാഹാത്തിക്കും, ബെംഗളൂരുവിനും ഇടയിലാണ് ആകാശ എയർ പ്രതിദിന സർവീസ് നടത്തുക. കൊൽക്കത്തയിൽ ആരംഭിച്ച ആദ്യ സർവീസിൽ 174 പേരാണ് യാത്ര ചെയ്തത്. ദിവസവും വൈകിട്ട് 5.15 ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസ് ഉണ്ടാകും. കൊൽക്കത്തയിൽ നിന്ന് 5.55- നാണ് ഗുവാഹത്തിലേക്കുള്ള സർവീസ്. ഗുവാഹത്തിയിൽ നിന്നുള്ള മടക്ക യാത്ര രാത്രി 9.10ന് കൊൽക്കത്തയിൽ എത്തിയതിനു ശേഷം, 9.50ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതാണ്.
Also Read: തങ്ങളുടെ വിധിയെഴുത്ത് തെറ്റായി പോയെന്ന് മലയാളികള്‍ മനസിലാക്കിയതായി അനില്‍ ആന്റണി
Post Your Comments