KeralaLatest NewsNews

തങ്ങളുടെ വിധിയെഴുത്ത് തെറ്റായി പോയെന്ന് മലയാളികള്‍ മനസിലാക്കിയതായി അനില്‍ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാരിന് ബദലായി ഒരു ഡബിള്‍ എഞ്ചിന്‍ ഭരണം വരണമെന്ന് അനില്‍ ആന്റണി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also:മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

‘പിണറായുടെ ആദ്യം ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്. പിന്നീട്, കോണ്‍ഗ്രസിന്റെ കഴിവ് കേട് മൂലം രണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാള്‍ ദുരിതമായി തീര്‍ന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി, തൊഴിലില്ലായ്മ രൂക്ഷം. വളര്‍ച്ച നിരക്ക് കീഴോട്ട് നീങ്ങി’ , അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടി മാറിയിരിക്കുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനം പിന്നോട്ട് പോകുന്നു. കേരളത്തില്‍ വനിതകള്‍ക്ക് സുരക്ഷിതത്വം ഇല്ല. ഐഎസ് തീവ്രവാദികള്‍ വനിതകളെ ഇരയാക്കുന്നു. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button