
കോഴിക്കോട്: കോഴിക്കോട് പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 76 കാരൻ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിൽ ആണ് സംഭവം. ലോട്ടറി വില്പനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ശശിധരൻ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പണം പിൻവലിക്കാൻ എടിഎമ്മിൽ രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. പിതാവ് എടിഎമ്മിന് ഉള്ളിലേക്ക് കയറിയ സമയം അമ്മയുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിന് നേരെ ശശിധരൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാതായതോടെ മാതാവ് പ്രതിയെ മർദ്ദിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസബ പോലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments