വേനലിന് ആശ്വാസമായി ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കും, അഞ്ച് ദിവസം തുടർച്ചയായ മഴയ്ക്ക് സാധ്യത

ജൂൺ നാലിന് കേരളത്തിൽ കാലവർഷം എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു

സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്താൻ സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബാർ ദ്വീപ് സമൂഹം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിയേക്കും. അതിനാൽ, കാലവർഷത്തിന്റെ വരവറിയിച്ച് വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക.

ജൂൺ നാലിന് കേരളത്തിൽ കാലവർഷം എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018, 2022 എന്നീ വർഷങ്ങളിൽ നേരത്തെയാണ് കാലവർഷം എത്തിയത്. അതേസമയം, 2019-ലും, 2021-ലും കാലവർഷം വൈകിയാണ് ആരംഭിച്ചത്.
.

Also Read: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണം: സന്ദീപ് വാര്യര്‍

Share
Leave a Comment