KottayamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ആ​ക്ര​മി​ച്ച ശേഷം പ​ഴ്‌​സും ഫോ​ണും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചു : ഏഴുപേർ അറസ്റ്റിൽ

മ​ല​കു​ന്നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച​ത്

ച​ങ്ങ​നാ​ശേ​രി: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഏ​ഴു പേ​ർ പൊലീ​സ് പി​ടിയിൽ. ഫാ​ത്തി​മാ​പു​രം ഗ്യാ​സ് ഗോ​ഡൗ​ൺ തോ​ട്ടു​പ​റ​മ്പി​ല്‍ അ​ഫ്‌​സ​ല്‍ സി​യാ​ദ് (കു​ക്കു -21), പെ​രു​ന്ന ഹി​ദാ​യ​ത്ത് ന​ഗ​ര്‍ ന​ടു​ത​ല​മു​റി​പ​റ​മ്പി​ല്‍ ബി​ലാ​ല്‍ മ​ജീ​ദ് (22), പെ​രു​ന്ന ഹി​ദാ​യ​ത്ത് ന​ഗ​ര്‍ തോ​ട്ടു​പ​റ​മ്പി​ല്‍ റി​യാ​സ് നി​സാ​ദ് (23), സ​ഹോ​ദ​ര​ന്‍ നി​യാ​സ് നി​സാ​ദ് (28), വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് അ​ള്ളാ​പ്പാ​റ പു​തു​പ്പ​റ​മ്പി​ല്‍ അ​മീ​ന്‍ (20), ച​ങ്ങ​നാ​ശേ​രി ക്ലൂ​ണി സ്‌​കൂ​ള്‍ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പെ​രു​ന്ന ഹി​ദാ​യ​ത്ത് ന​ഗ​ര്‍ ച​തു​ര്‍രേ​വ​തി സൂ​ര്യ​രാ​ജ് (22), കൊ​ല്ലം ഇ​ട​മു​ള​യ്ക്ക​ല്‍ ത​ടി​ക്കാ​ട് രേ​ഷ്മ ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ ബൈ​ജു (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും ജനീഷ്‌കുമാർ; എം.എൽ.എയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം വിവാദമാകുന്നു

ഈ മാസം 12-നു ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​കു​ന്നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച​ത്. ക​ഞ്ചാ​വ് കേ​സി​ല്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് ഇ​വ​രെ ഒ​റ്റു​കൊ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ച​ത്. യു​വാ​വി​നെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ല്‍ നി​ന്ന് ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് സ്‌​കൂ​ള്‍ ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം മ​ര്‍ദ്ദിക്കു​ക​യും തു​ട​ര്‍ന്ന്, വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി യു​വാ​വി​ന്‍റെ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സും ഫോ​ണും ത​ട്ടി​യെ​ടു​ത്ത്, പ​ല സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി​യ​ശേ​ഷം ഹി​ദാ​യ​ത്ത് ന​ഗ​ര്‍ ഭാ​ഗ​ത്ത് ഇ​യാ​ളെ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ സൂ​ര്യ​രാ​ജ​നെ എ​റ​ണാ​കു​ള​ത്തു​ നി​ന്നും ബി​ലാ​ല്‍, റി​യാ​സ്, അ​ഫ്‌​സ​ല്‍, നി​യാ​സ് എ​ന്നി​വ​രെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ ബി​ലാ​ല്‍, അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ക്ക് ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നു​ക​ളി​ലും, റി​യാ​സി​ന് ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലും ക്രി​മി​ന​ല്‍ക്കേ​സു​ക​ളു​ണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button