തൃശൂർ: കോന്നി എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചു. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖ നിലനിൽക്കെയാണ് കോന്നി എം.എൽ.എ ഇത് വകവെയ്ക്കാതെ ക്ഷേത്ര ദർശനം നടത്തിയത്. ജനീഷ്‌കുമാറിന്റെ ഗുരുവായൂർ സന്ദർശനം പാർട്ടിക്കകത്ത് വലിയ വിവാദങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.
രണ്ടുദിവസം മുൻപായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും ജനീഷ്‌കുമാർ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. മുമ്പ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരുന്നു. കൂടാതെ, ഇ.പി ജയരാജന്റെ ക്ഷേത്ര ദർശനവും ഏറെ വിവാദമായിരുന്നു.
Post Your Comments