ബിഗ് ബോസ് സീസൺ 5 ൽ റോബിൻ രാധാകൃഷ്ണൻ, രജിത്ത് കുമാർ എന്നിവർ അതിഥികളായി എത്തിയിരുന്നു. ഷോയ്ക്കിടെ നിലവിലെ മത്സരാർത്ഥികളിൽ ഒരാളായ അഖിൽ മാരാരെ ഷോയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്, ബഹളം വെച്ചതിന് റോബിനെ ബിഗ് ബോസ് പുറത്താക്കിയിരുന്നു. ഷോയുടെ നിയമങ്ങൾ തെറ്റിച്ചു എന്നാരോപിച്ചായിരുന്നു താരത്തെ പുറത്താക്കിയത്. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്.
പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 4 നെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്. പുറത്താകലിന് പിന്നാലെ ബിഗ് ബോസിനും ഷോയ്ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് റോബിൻ.
‘ഷോ ഫുൾ സ്ക്രിപ്റ്റഡ് ആണ്. 24 x 7 കാണുന്ന കാഴ്ചകൾ പോലും ഫുൾ എഡിറ്റഡ് ആണ്. ജനങ്ങൾ കാണേണ്ടത് എന്താണ് എന്ന് കൃത്യമായിട്ട് ഏഷ്യാനെറ്റിന്റെ ഒരു ടീമാണ് തീരുമാനിക്കുന്നത്. രണ്ടാഴ്ച മുൻപ് എന്നെ ചാനലിൽ നിന്നും ആൾക്കാർ വിളിച്ചിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ഇത്തവണ റേറ്റിങ് കുറവാണ്, ആളുകൾ കാണുന്നില്ല എന്ന് പറഞ്ഞായിരുന്നു ഫോൺ. ഗസ്റ്റ് ആയിട്ട് വരാൻ പറ്റുമോ എന്ന് ചോദിച്ചു. പറ്റില്ലെന്ന് ഞാൻ പറഞ്ഞു. പിന്നീടും വിളിച്ചപ്പോഴാണ് പോകാമെന്ന് തീരുമാനിച്ചത്.
സൈലന്റ് ആയിട്ട് അധികം ആക്റ്റീവ് അല്ലാത്ത ഒരു ഗസ്റ്റ് ആയിരിക്കണം. സാഗറിനെയും അഖിൽ മാറാറിനെയും ടാർജറ്റ് ചെയ്യണമെന്നും ഇവർ എന്നോട് പറഞ്ഞു. അവർ യഥാർത്ഥത്തിൽ ജനങ്ങളുടെ ഇമോഷൻസ് മുതലെടുക്കുകയാണ് ചെയ്യുന്നത്. കാണേണ്ടവർക്ക് കാണാം. കഴിയുന്നവർ പരമാവധി ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക. ബിഗ് ബോസിലെ താരങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലും പുറത്തും അടി കൂടുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടാണ് ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ച് മുന്നേറുന്നത് എന്ന കാര്യം മലയാളികൾ തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. എന്നെ ഇറക്കി വിട്ടു, ഷോ വെറും ഉടായിപ്പ് ആണ്, ആരും ചതിയിൽ വീഴരുത്.
മുൻ സീസണിൽ തനിക്ക് ഷോയുമായി കരാർ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ തങ്ങൾക്ക് കരാർ ഇല്ല. ആടിനെ പട്ടിയാക്കുകയും പട്ടിയെ ആടാക്കുകയും ചെയ്യുന്ന ഒരു ഷോ ആണിത്. മൊത്തത്തിൽ പറഞ്ഞാൽ ഉഡായിപ്പ് ആണ്. ഷോ കാണുന്നവർ ഇമോഷണലി അഡിക്റ്റഡ് ആകരുത്. അത് വെറുതെയാണ്. എനിക്ക് ബിഗ് ബോസിനെ തുറന്നു കാണിക്കാൻ പറ്റി’, റോബിൻ രാധാകൃഷ്ണൻ എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments