തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീന് പണിമുടക്കിയത് മൂലമാണ് സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടതെന്നാണ് വിവരം. രാവിലെ കടതുറന്ന റേഷന്‍ വ്യാപാരികള്‍ക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ സാധിച്ചില്ല. ഇ-പോസ് മെഷീന് സെര്‍വര്‍ തകരാറിലായതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.
Read Also: സിബിഐ നടപടിക്ക് എതിരെ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു
പാലക്കാട് താലൂക്കില്‍ മാത്രം 167 റേഷന്‍ കടകളിലാണ് വിതരണം തടസ്സപ്പെട്ടത്.കോഴിക്കോട് 1100ഓളം കടകളില്‍ പ്രതിസന്ധിയുണ്ടായി. കടകളിലെത്തിയ ആളുകള്‍ കാര്‍ഡുകള്‍ നല്കി മടങ്ങുകയാണുണ്ടായത്.
തുടര്‍ന്ന് 11 മണിയോടെ സെര്‍വര്‍ പ്രതിസന്ധി പരിഹരിച്ചു.കഴിഞ്ഞ മാസവും മൂന്ന് ദിവസം സെര്‍വര്‍ പ്രതിസന്ധി മൂലം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു.
Post Your Comments