MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേർ ആശുപത്രിയിൽ

മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി റിപ്പോർട്ട. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിവാഹ സത്കാരത്തിന് ശേഷം ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നൂറോളം പേരാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്.

മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ചികിത്സ തേടിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ആരുടേയും സ്ഥിതി ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button