കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. കർഷക സംഘടനയായ ഇൻഫാം ആണ് ധനസഹായം പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ വ്യക്തമാക്കി.
Read Also: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില്‍ മരിച്ച നിലയില്‍
അതേസമയം, എരുമേലിയിൽ രണ്ടു പേരുടെ മരണത്തിന് വഴിവെച്ച അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments