കൊട്ടാരക്കര ബസ് ഷെൽട്ടറിൽ പരസ്യമായി കോളേജ് വിദ്യാർത്ഥികളുടെ അശ്ളീല വികാര പ്രകടനം; സഹികെട്ട് നാട്ടുകാർ ചെയ്തത്

കൊട്ടാരക്കര: പരിസരം മറന്ന് അശ്ളീല പ്രവൃത്തികളിൽ ഏർപ്പെടുന്ന കമിതാക്കളെ പലയിടങ്ങളിലും കാണാം. അടുത്തിടെ ഡൽഹി മെട്രോയിൽ ഇത്തരത്തിൽ നാലിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ, ചുറ്റിനും നിൽക്കുന്ന കുട്ടികളെയോ മുതിർന്നവരെയോ പോലും വകവെയ്ക്കാതെ പരസ്യമായി വികാര പ്രകടനങ്ങൾ നടത്തുന്ന കമിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ബസ് ഷെൽട്ടറിൽ ആണ് സംഭവം.

കമിതാക്കളുടെ വികാര പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ഇവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. കോളേജ് സ്റ്റുഡൻസായ കമിതാക്കൾ ബസ് ഷെൽട്ടറിൽ ഇരുന്ന് സ്നേഹ പ്രകടനം നടത്തുമ്പോൾ സമീപത്ത് സ്കൂൾ കുട്ടികളും നേഴ്സറി കുട്ടികളും ഒക്കെ അവരുടെ ബസും കാത്ത് നിൽക്കുന്നുണ്ട്. കൂടാതെ മുതിർന്നവരും ഉണ്ട്. ഇത്തരം പ്രവർത്തികൾ ഇവിടെ സ്ഥിരമാണ്. പല തവണ വാണിങ് ചെയ്തിട്ടും ഇവർ ആരെയും കൂസാക്കാതെ വന്നതോടെയാണ് നാട്ടുകാർ തന്നെ വീഡിയോ എടുത്ത് ഷെയർ ചെയ്തത്.

സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ ഇത്തരത്ത് ബസ് സ്റ്റാറ്റിലും ഷെൽട്ടറിലും ഇരുന്ന് ചെയ്യുന്നവർക്കെതിരേ നടപടി വേണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വീഡിയോയിൽ നടന്ന സംഭവം കഴിഞ്ഞ ബുധനാഴ്ച നടന്നതാണ്. പൊതു സ്ഥലത്തും ബസ് ഷെൽട്ടറുകളിലും കമിതാക്കൾ നടത്തുന്ന ഇത്തരം വികാര പ്രകടനം പോലീസ് നിയന്ത്രിക്കണം എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.

 

Share
Leave a Comment