മുംബൈ: ബോളിവുഡ് നടി ആദ ശര്‍മ്മയുടെ ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നു എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ടൈംസ് നൗ. എതിരാളികളെ അമ്പരപ്പിച്ച് സിനിമ ഓരോ ദിവസവും വരുമാനത്തില്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം 150 കോടി കടന്ന ദി കേരള സ്റ്റോറി ബുധനാഴ്ച്ച 166 കോടിയിലേക്ക് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉയരുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ സിനിമയുടെ റിലീസ് തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന. രണ്ടാം വാരം കഴിയും മുമ്പേ ദി കേരള സ്റ്റോറി 200 കോടി ക്ലബും കടന്ന് മുന്നേറും.
അതേസമയം, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം, ഇന്റര്‍നെറ്റ് അവകാശം, ഒ.ടി.ടി എന്നിവ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. തിയറ്ററില്‍ നിന്നും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയ ശേഷമേ ഈ അവകാശങ്ങള്‍ വില്പന നടത്തുകയുള്ളു. 100 കോടിക്ക് മുകളില്‍ എങ്കിലും ഈ ഇനത്തിലും വരുമാനം പ്രതീക്ഷിക്കുന്നു.ആദ്യ വാരാന്ത്യത്തില്‍ വലിയ സ്‌കോര്‍ നേടിയ ശേഷം, രണ്ടാം ആഴ്ചയിലുടനീളം ചിത്രം ബോക്സ് ഓഫീസില്‍ മറ്റ് ഇന്ത്യന്‍ സിനിമകളേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതായി ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments