ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also: ‘എന്റെ വായിൽ ലഹരി കുത്തികയറ്റിയിട്ടുണ്ട്’!- ധ്യാനിന് ടിനി ടോമിന്റെ മറുപടി
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത 3-4 ദിവസത്തേക്ക് ചുഴലിക്കാറ്റിന്റെ സാധ്യത തുടരുമെന്നും രാജസ്ഥാനിലെ പൊടിക്കാറ്റാണ് ഡല്‍ഹിയിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.മെയ് 22-ന് മേഘാവൃതമായ അന്തരീക്ഷത്തോടൊപ്പം മണിക്കൂറില്‍ 20-30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മെയ് മുതല്‍ താപനില വര്‍ദ്ധിക്കും. നിലവില്‍ സംസ്ഥാനത്ത് മഴ പെയ്യുന്നതിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട കൊടും ചൂടില്‍ നിന്ന് ഡല്‍ഹി നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു.
Post Your Comments