
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേര്‍ക്കുമാണ് പരിക്കേറ്റത്.
Read Also : രാജ്യത്ത് വിവാഹമോചനം കൂടുതലും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി
കുന്നംകുളം മഴുവഞ്ചേരിയില്‍ രാവിലെ 10-ന് ആണ് അപകടം നടന്നത്. കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന ടാറ്റാ സുമോയുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Post Your Comments